ലതാറാണി
പുലിയാണെന്നാണ് കരുതിയത്
അരുമയായ് തലോടിയപ്പോൾ
എന്തോരോമനപ്പൂച്ച !
നഖങ്ങൾ നീളുമെന്നു പേടിച്ച്
ഇറുകെ പുണർന്നപ്പോൾ
അവയെല്ലാം ഉൾവലിഞ്ഞു!
കുറുകിക്കുറുകി കൂടെക്കിടക്കുമ്പോഴും
പുലിയാണെന്ന ബോധം വേണം..
ഒളിച്ചു വെച്ച
ദംഷ്ട്രകളും നഖങ്ങളും
പുറത്തു ചാടുന്നതെപ്പോഴാണെന്ന്
അറിയില്ലല്ലോ…