ബി ഷിഹാബ്
ഒരു വിരൽ ഞാൻ
നിനക്ക് നേരെ ചൂണ്ടുമ്പോൾ
എനിക്ക് നേരെ
മൂന്നു വിരലുകൾ തിരിയുന്നു
മൂന്നു വിരലുകൾക്ക്.
പെരുവിരൽ പെരുംതച്ചൻ
കൂട്ട് നിൽക്കുന്നു
മനസ്സാം പെരുംതച്ചൻ
താഴേക്ക് നോക്കുന്നു
കണ്ണടച്ചു ഇരുട്ട് ആക്കുന്നു
വിവേകികൾ നിന്റെപെരുവിരളിൽ
നോട്ടമിടുന്നു
ഒക്കുമെങ്കിൽ
അത് മുറിച്ചു വാങ്ങുന്നു