പൊള്ളെഴുത്ത്

പൊള്ളെഴുത്ത്

ഹുസ്ന മിന്ന

തിരമാലയെ വിചാരണ

ചെയ്തപ്പോഴാണ്

കടലിന്റെ ആഴമറിഞ്ഞത്

കരപറ്റിയ തിമിംഗലത്തിന്റെ

വയർ കീറിമുറിച്ചപ്പോഴാണ്

കടലിനടിയിൽ പവിഴം

പ്ലാസ്റ്റിക്കായി പരിണമിച്ചതറിഞ്ഞത്

ഭാര്യ പ്രസവവേദനയിൽ പുളഞ്ഞ

പ്പോഴാണ് അമ്മയുടെ ഹൃദയം

തൊട്ടറിഞ്ഞത്

മണ്ണിരയെ ചോദ്യം ചെയ്തപ്പോഴാണ്

മണ്ണിന്റെ ഹാൽ മാറിയതറിഞ്ഞത്

ആണൊരുത്തനെ ചൂഴ്ന്ന

ന്വേഷിച്ചപ്പോഴാണ് പെണ്ണിന്റെ

പൊള്ളക്കഥകൾ പുറത്തായത് ;

അവസാനം, ഞാനെന്നിൽ

ആഴ്ന്നിറങ്ങിയപ്പോഴാണ്

ലോകം എനിക്കുള്ളതാണെന്ന്

തിരിച്ചറിഞ്ഞത്.