പ്രേമപ്പുഴു

പ്രേമപ്പുഴു

ഫായിസ് അബ്ദുള്ള തരിയേരി

അവളങ്ങനെ ആയിരുന്നു
എന്നെ പ്രണയിച്ചത്.
ആദ്യം പട്ടു നൂൽ പുഴു പോലിരുന്നു.
പിന്നെ എന്റെ ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന പൂമ്പൊടിയായി.
പിന്നെ പിന്നെ
എല്ലാ അറകളിലും ഇക്കിളിപ്പെടുത്തുന്ന വർണ്ണ ശലഭം പോൽ

മോഹല്യാസപ്പെട്ടിരിക്കുമ്പോൾ
പറയാറുണ്ടായിരുന്നു
വരരുതെന്ന്
നൊമ്പരപ്പെടുത്തുന്നുവെങ്കിൽ കൂടി
ഒരിതൾ സ്നേഹാമായാൽ മതിയെന്ന്
ചന്തമുള്ളതൊന്നും മനുഷ്യൻ വെച്ചേക്കില്ലെന്ന്

ഓടുന്ന പ്രായത്തിലെന്ത്‌ വാക്ക്
പ്രേമത്തിനെന്ത്‌ കയറു കണ്ടം
കണ്ണു പൊത്തി സാറ്റ് കളിക്കുന്നതിനിടെ
പ്രേമമെന്ന് പറഞ്ഞ കതിരിലവള്
കൊള്ളി വച്ചു പോയിരിക്കുന്നു

ഇഴഞ്ഞു നടന്നു നടന്നൊടുവിലാ കഥയിലെ പുഴു ഞാനായിരിക്കുന്നു
മറ്റൊരാളെയും
ഓർക്കാനാവാത്ത
അവളുടെ ഓർമ്മകളിൽ നീറിച്ചൊറിഞ്ഞു ചാടുന്ന
അവളുടെ മാത്രം പ്രേമപ്പുഴു.