ഷെമിൽ
“സൂയിസൈഡ് പോയിന്റിൽ” നിന്ന് ഫോട്ടോ എടുക്കുമ്പോൾ അറിയാതെ തെന്നി വീണ് ഒരു യുവാവ് മരിച്ചു. പിറ്റേന്നത്തെ പ്രധാനവാർത്തകൾ “യുവത്വത്തിന്റെ കോപ്രായങ്ങൾ” എന്ന തലക്കെട്ട് ഏറ്റെടുത്തു. ഈ വിഷയത്തിൽ ജനങ്ങൾ ആകൃഷ്ടരാകാൻ വേണ്ടി തലേന്ന് മരിച്ച യുവാവിന്റെ ഫോട്ടോ ചേർത്ത് വാർത്തയെഴുതി.
“സൂയിസൈഡ് പോയിന്റിൽ” വെച്ച് അവസാനം എടുത്ത ഫോട്ടോ ആയിരുന്നു അത്.