രമേശ് അങ്ങാടിക്കൽ
ദൈവം, സ്ഥിരതയുള്ള
ഒരു ബ്രാഹ്മണിക്കൽ
ആർട്ടാണ്.
ഭരണം, സ്ഥിരതയുള്ള
ക്ഷത്രീയ ആർട്ടും.
ഇടനിലക്കാരായ
കച്ചവടക്കാരെപ്പോലെ
മദ്ധ്യസ്ഥരുടെ റോളിൽ
പൗരോഹിത്യം
ദൈവത്തെ
അനശ്വര ആർട്ടാക്കി മാറ്റുന്നു.
ഉള്ളവന്റെയും ഇല്ലാത്തവന്റെയും
ക്യാൻവാസിൽ
എങ്ങനൊക്കെ വരയ്ക്കണമെന്ന്
നന്നായി അറിയാവുന്ന ,
ഉള്ളവനെ
കൂടുതൽ ഉള്ളവനായും
ഇല്ലാത്തവനെ
കൂടുതൽ ഇല്ലാത്തവനായും മാറ്റുന്ന
ക്ഷത്രീയ ആർട്ട്
ഒരു മാന്ത്രികകല തന്നെയാണ്! .
മേൽക്കോയ്മകളുടേതായ
ഈ ആർട്ടുകൾ
ലോകത്ത്
ഒറ്റ ഫ്രെയിമിലുള്ള
ഒരു ബിനാലയാണ് .
അതിന്റെ പിന്നാമ്പുറത്തെവിടെയോ,
കീറിയ ക്യാൻവാസിൽ
നിറം മങ്ങി
സാധാരണക്കാരന്റെ
ജീവിതം എന്ന ആർട്ട് കിടക്കുന്നു
ലോകത്തെവിടെയും
അതിന്
ഒരേ നിറമാണ്
നരച്ച നിറം !