ഭൂമി

ഭൂമി

ആമിർ ശസിൻ കതിരൂർ

വാമനൻ മാവേലിയെ പാതാളത്തിലേക്ക് താഴ്ത്തും മുന്നേ,
പതിറ്റാണ്ടുകൾക്ക് മുന്നേ,
ഭൂമിയിൽ കാല് കുത്തി
ഒരുപിടി മണ്ണ് വാരിയെടുത്തു
ചുണ്ടോടടുപ്പിച്ചു,
രുചിച്ചു നോക്കി : “ഭൂമി തന്നെ.”
സ്വയം പിറുപിറുത്തു.

വാമനൻ ഇന്നലേയും വന്നു..
ഒരുപിടി മണ്ണെടുത്തു : “ഭൂമി തന്നെ..പക്ഷെ, പ്ലാസ്റ്റിക്കിന്റെ ചുവ.!”
കാർക്കിച്ചു തുപ്പിയതും പറഞ്ഞു.