എ പി റിൻഷാന
കരയോടുള്ള പ്രണയം
മൂത്ത് ഇന്ന് കടലെഴുതിയ പ്രണയലേഖനങ്ങളായിരുന്നു ആർത്തിരമ്പുന്ന
ഓരോ തിരയും.
തേൻ നുകരാനാണെന്ന്
ചൊല്ലിയ ശലഭങ്ങളും
തേനൊലിപ്പിച്ചു
പുഷ്‌പങ്ങളിൽ.
ഇലകളെ തഴുകിപോയാ
കാറ്റിനും പ്രണയ ഗന്ധം.
ചുംബിച്ച് മതിവരാത്ത
പറവകൾ വീണ്ടും വീണ്ടും
ചുംബിച്ചു ആകാശത്തെ.
ആഴ്ന്നിറങ്ങിയ വേരുകളൊ-
ക്കേയും മണ്ണിനാൽ
പുണർന്നിട്ടുണ്ട്.
ചൂണ്ടിക്കാണിച്ചതൊക്കെയും
പ്രണയത്തിന്റെ പച്ച നിറം.
പ്രകൃതിയിൽ വരച്ചുവെച്ചി-
രിക്കുന്നീ പ്രണയ
ചിത്രങ്ങളാലാസ്വദിക്കപ്പെട്ട-
തൊക്കേയും മനുഷ്യൻ.
കൈവിരലുകൾക്കിടയിൽ
വീർപ്പുമുട്ടികിടക്കുന്നാ
പുഷ്പവുമിന്ന് വിളിച്ചു-
പറയാൻ തുടങ്ങി,
പ്രകൃതിയോടായ്.
ഒരിക്കൽ മനുഷ്യക്കണ്ണു-
കളാൽ ആസ്വദിക്ക-
പ്പെട്ടതിന്റെ കഥ.
ഇതളറ്റു വീണാ
പുഷ്പവുമിന്ന്
മണ്ണിലലിഞ്ഞു.
കൂടെ ഒരായിരം
ശലഭങ്ങളും.