മരണം

മരണം

ഇയാസ് ചൂരൽമല

എന്നെ
തേടിയെത്തുന്നവർക്കായ്
ചൂണ്ടി കാണിച്ചിടാൻ
വഴി പറഞ്ഞു
കൊടുത്തിടാൻ
ഒരു കൂരയുണ്ട്

എനിക്കായ്
മുദ്രണം ചെയ്ത
പോസ്റ്റുകൾ, പുസ്തകങ്ങൾ
വന്നണയാനായ്
ഒരു മേൽവിലാസമുണ്ട്

എങ്കിലോ
ആരുമെന്നേ
തേടിയെത്തിയില്ല
പോസ്റ്റുമാൻ പലയാവർത്തി
എൻ മുന്നിലൂടെ
നടന്നത് മിച്ചം

ഒരു നാളെൻ ഹൃദയം
മൗനമായ നേരത്തതാ
നിശ്ചലമായിരിക്കുമെന്നെ
പുൽകാൻ
ആളുകൾ തടിച്ചു കൂടുന്നു

ഉച്ചത്തിലുച്ചത്തിൽ
ഞാൻ ആർത്തു ചോദിച്ചു
ഇന്നെൻ വിലാസം
മാറ്റിയെഴുതിയോ…?