മിനി പി എസ്
ഈ മരുഭൂമിയുടെ മാറിലെത്ര പുഴകളുറങ്ങുന്നുണ്ടെന്നോ?
വക്കത്ത് ആറ്റുവഞ്ചി കൈയാട്ടി നിൽക്കും
കയത്തിന്റെ ആഴം നോക്കാൻ വളഞ്ഞു
കുത്തി നിൽക്കുന്ന മുളങ്കമ്പ്.
വെള്ളത്തിനുമോളിലെഴുതിപ്പിഠിക്കുന്ന
എഴുത്തഛൻ.
ജീവിതം പോലെ മണൽത്തിട്ടയും
ഞെരമ്പു തെളിഞ പുഴയിലിരുന്നു
മടമ്പു തേക്കുന്ന സാവിത്രിമാരും
ജാനുക്ക ടവിലും രാധക്കടവിലും
മുങ്ങിപ്പോയ അപഥ സഞ്ചാരത്തിന്റെ
അലർച്ചയും
മഴപ്പെയ്ത്തിലാർത്തിരമ്പി ക്കരമുക്കി
പാലം തൊട്ടു പതക്കാനാവാത്ത
നെടുവീർപ്പിലും
കാറ്റിന്റെ കളിയിൽ ചുഴിയിലാണ്ടു പോവാത്ത
നീണ്ട മുടി
നിഴലു വീണ മുഖത്തോടുന്ന വിയർപ്പി
ലുപ്പിട്ടാറ്റുന്ന മരുപ്പച്ചയുടെയുള്ളിലും
പുഴയുടെ ആവേഗം