മലർവാടി

മലർവാടി

സെലിൻ കെ.സി

പിച്ചവെച്ച മുറ്റത്ത് വീണ്ടും അവളുടെ കൈ പിടിച്ച് നടക്കുമ്പോൾ , കാലുകൾ വിറക്കുന്നുണ്ടായിരുന്നു….. മനസ് തളരുന്നുണ്ടായിരുന്നു… ഓരോ അടിയും നടക്കുമ്പോഴും വീഴാൻ പോകൂന്ന പോലെ….. അപ്പോഴാണ് ദൂരെ നിന്ന് വിനു വരുന്നത് കണ്ടത്… അവൻ അറിയാതിരിക്കാൻ വേണ്ടി, എനിക്കൊരു കുഴപ്പവുo ഇല്ലാ എന്നറിയിക്കാൻ ഞാൻ സ്പീഡിൽ നടക്കാൻ ശ്രമിച്ചു… പക്ഷേ കഴിയുന്നില്ലാ…. ഞങ്ങൾ വരുന്നതു കണ്ട് അവൻ ഓടിവന്നു എന്റെ കൈ പിടിച്ചു…..
” മാളൂട്ടീ….. അങ്കിളിന്റെ ചക്കരക്കുട്ടി … സുഖമാണോ ?….. “
” അങ്കിൾ , എവിടെ എന്റെ ഗിഫ്റ്റ്….? “
” വെയിറ്റ് മോളൂ ….. ശിവാ….. എന്താ ടീ….. നീ ഒന്നു കൊണ്ടും പേടിക്കണ്ട…. ധൈര്യമായിട്ടിരിക്ക്… എല്ലാം ശരിയാകും….. “
എന്റെ കയ്യും പിടിച്ച് അവനങ്ങനെ പറഞ്ഞപ്പോൾ എന്തോ ഒരു ധൈര്യം പോലെ…..
” നിങ്ങൾ , നമ്മുടെ ആ സ്ഥലത്ത് പോയി ഇരുന്നോ…. ഞാനിപ്പോ വരാം….. മാളൂട്ടീ… കാത്തിരുന്നോ…… നിനക്കുള്ള സമ്മാനം ഇപ്പോൾ വരും……. “
എന്റെയും വിനുവിന്റെയും മാത്രം സ്ഥലമായിരുന്നു മലർവാടിയിലെ ഈ പുൽത്തകിടി… വേറെ ആരെങ്കിലും അവിടെ ഇരുന്നാൽ ഞങ്ങൾ വഴക്കുണ്ടാക്കുണ്ടാക്കുമായിരുന്നു…. 20 വർഷത്തെ ജീവിതം , എത്ര മധുര മുള്ള നിമിഷങ്ങളായിരുന്നു….. ഓർമ്മകൾ ഒരുപാട് പിറകോട്ടു പോയി….
” മാളൂട്ടീ …… കണ്ണടച്ചിരുന്നോ…. അങ്കിളിന്റെ സമ്മാനം ഇതാ വരുന്നൂ……. “
വരിവരിയായി മലർവാടിയിലെ മാലാഖക്കുട്ടികൾ വന്നു, ഓരോരൂത്തരും ഓരോ റോസാ പൂവ് എനിക്കും മോൾക്കും തന്നു…..
” ഞങ്ങളുടെ മലർവാടിയിലേക്ക് സ്വാഗതം…. “
” ശിവ…. എല്ലാം ശരിയായി….. മാളൂട്ടീ…. ഇനി ഇവരെല്ലാം , നിന്റെ കൂട്ടുകാരാണ്, ശിവ ഇനി ഇവിടുത്തെ ടീച്ചറും…. എങ്ങനുണ്ട് , എന്റെ സമ്മാനം……?
” ഇവരൊക്കെ എന്റെ ഫ്രണ്ട്സാണോ…. ഇത്രേം കൂട്ടുകാരുണ്ടാകുമോ…. എനിക്ക്.. ഒരു പാട് സന്തോഷമായി എനിക്ക്….. “
” ഇതെന്താ ഈ ടീച്ചർ ഒന്നും മിണ്ടാത്തെ…. ?”
” ടീച്ചർക്ക് ഞങ്ങളെ ഇഷ്ടമായില്ലേ… “
കുട്ടിക്കുരുന്നുകൾ ഓരോന്നും ചോദിച്ചു കൊണ്ടിരിന്നു….
” പിന്നേ….. ഒത്തിരി ഒത്തിരി ഇഷ്ടമായി…. , നിങ്ങൾക്ക് എന്നേം മാളൂട്ടിയേയും ഇഷ്ടായോ….? “
അത് കേട്ടതും അവരെല്ലാവരും പാട്ടു പാടി ഞങ്ങളെ സ്വീകരിച്ചു…
” ശിവാ… അവിടെ മദർ നമ്മളെ കാത്തിരിക്കുന്നുണ്ട് “
” മോളേ…. ശിവാനി…. ഒരു പാട് വർഷമായില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്…. നീ ഒരു പാട് മാറിയിരിക്കൂന്നു…. “
” പക്ഷേ , മദർ , ഇവിടെ ഇപ്പോഴും ഒരു മാറ്റവും ഇല്ല… ഇതൊരു അനാഥാലയമാണെന്ന് , അന്നും , ഇന്നും ആരും വിശ്വസിക്കില്ല… “
” മലർവാടിക്കു മാത്രമേ ഈ ലോകത്ത് മാറ്റം ഇല്ലാത്തുള്ളൂ…
വിനു ഏല്ലാം പറഞ്ഞു എന്നോട്…. നീ ധൈര്യമായിരിക്ക്.. ദൈവത്തിനു മാത്രമേ ഒരാളുടെ വിധി തീരൂമാനിക്കാവൂ….. മോളിങ്ങോട്ടു വന്നേ, പേരെന്താണ് ?”
” മാളവിക …. മദർ ന്റെ യാണോ ഈ സ്കൂൾ, ഇവിടുത്തെ ടീച്ചറാണോ? “
” നീയും നിന്റെ അമ്മയെപ്പോലെ, കുസൃതിയാണല്ലോ…. “
മദറിനോട് , നാളെ തൊട്ട് വരാം എന്ന് പറഞ്ഞു, വിനു വിന്റെ കൂടെ താമസസ്ഥലത്തേക്ക് പോകാൻ കാറിൽ കയറി..
” വിനൂ…. ഒരു പാട് സമാധാനമായി…. സന്തോഷമായി.. ഇപ്പോൾ ഞങ്ങൾക്ക് ആരൊക്കയോ ഉണ്ടായ പോലെ…. എന്റെ മോളിനി ഒറ്റക്കാവില്ല…. മരിക്കാനിപ്പോ പേടിയുമില്ല….. “
” ശിവാ…. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് , ഇത് മാത്രം പറയരുതെന്ന്… ഏതു നേരവും ഇതു ആലോചിച്ചിരുന്നിട്ടാ… മലർവാടിയിൽ തന്നെ നിനക്ക് ജോലി ശരിയാക്കിയേ…. കുട്ടിക്കുറുമ്പുകളുടെ കൂടെ ആകുമ്പോൾ നീ ഉഷാറാകും.. പിന്നെ , നിങ്ങൾക്ക് ഞാനില്ലേ…. നിന്നെ ഇനിയും ഞാൻ ആ ർ ക്കും വിട്ടു കൊടുക്കില്ലാ…”
അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. കൺ നിറഞ്ഞിരുന്നു….
” അവന്റെ കവിളിലൊരുമ്മ കൊടുത്ത്, ഒരു കൈ കൊണ്ട് അവന്റെ കയ്യും പിടിച്ച്… മറുകൈ കൊണ്ട് മാളൂട്ടിയെ ചേർത്ത് പിടിച്ച്… അവന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു…
” വിനു… ക്കു റേ യാത്ര ചെയ്തതല്ലേ… നല്ല ക്ഷീണം ഉണ്ട്… ഞാനൊന്നു മയങ്ങട്ടെ…. “
” ശരി, വീടെത്താറായി… മാളൂട്ടിയും ഉറങ്ങി…. ശിവാ.. 4 വർഷങ്ങളായി ലേ നമ്മൾ തമ്മിൽ കണ്ടിട്ട്.. ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെ യാ നിന്നെ ഞാൻ പിരിഞ്ഞത്… അതും നിന്റെ സന്തോഷത്തിനു വേണ്ടി… എന്നിട്ടും……….. എല്ലാം വിധിയാണ്.. അങ്ങനെ വിശ്വസിക്കാം ലേ….. എന്നാലും എനിക്കൊരു സത്യം അറിയണം.. നീ തന്നെ പറയണം… നീ എന്നെ സ്നേഹിച്ചിരുന്നില്ലേ…? ഇഷ്ടമായിരുന്നില്ലേ… നിനക്കും എന്നെ….. ശിവ ….. പറയ്….. “
അപ്പോഴാണ് , തന്റെ കയ്യും കൂട്ടിപ്പിടിച്ച അവളുടെ കൈ ഐസ് പോലെ തണുത്തിരിക്കുന്നത് കണ്ടത്…..
” ശിവാ…………….
ശിവാ…….
ഒന്നും പറയാതെ…….. നീ വീണ്ടും,….. എന്നെ തനിച്ചാക്കി പോയോ ശിവാ…. “
മലർവാടിയിൽ തന്നെ പൊതുദർശനത്തിന് വെച്ചു.. മാളൂട്ടി.. അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു….
” മമ്മാ…. മമ്മാ….. എന്നേം കൂടി കൊണ്ടു പോ മമ്മാ… ഞാനില്ലാതെ… മമ്മ തനിച്ചാവില്ലേ… മമ്മയല്ലേ പറഞ്ഞത്, സ്വർഗത്തിലേക്ക് പോകുമ്പോൾ എന്നേം കൂടി കൊണ്ടു പോകാം എന്ന്…. മമ്മാ… “
എല്ലാവരേയും ഈറനണിയിച്ചു മാളൂട്ടി കരഞ്ഞു….
മലർവാടിയിലെ മാലാഖക്കുഞ്ഞുങ്ങൾ , മാളൂട്ടിയേയും ചേർത്ത് പിടിച്ച് , അവസാനമായി അവൾക്കൊരു പാട്ട് പാടി സമ്മാനം കൊടുത്തു…..
” നിൻ മലർവാടിയിൽ എന്നും…. വാടാമലരുകൾ ഞങ്ങൾ… പുതിയ സൗഹാർദ്ദം …… ഇവിടെ തുടങ്ങുന്നിതാ……… “