മഴക്കാലത്തെ ബാല്യം

മഴക്കാലത്തെ ബാല്യം

മുനീര്‍വാവ

മണ്ണിന്റെ മാറിലായ്
മഴനൂലിനാല്‍ തീര്‍ക്കുന്ന
പ്രണയകാവ്യത്തിലലിഞ്ഞൊരാ
ബാല്യകാലം..!

ഇറയത്തെ പാത്രത്തില്‍
ഇറ്റി വീഴും മഴത്തുള്ളിയില്‍
പ്രതിബിംബമായൊരോര്‍മ്മകള്‍
കൂട്ടിനായീ..!

കടലാസിനാല്‍ തീര്‍ത്തൊരു
കളിത്തോണി തുഴഞ്ഞു നാം
മഴത്തുള്ളിയാല്‍ തീര്‍ത്തൊരാ
ജലാശയത്തില്‍..!

മഴനൂലിനാല്‍
മലര്‍ കോര്‍ത്തൊരു
മണിയറ പണിയണം
മനദാരിലായെനിക്കെന്നുമോര്‍ത്തെടുക്കാന്‍..!