ജംഷാദ് ഒ ബി
ഈ വരണ്ട ഭൂമിയിൽ ഒരു
അമൃതം പോലെ പെയ്തിറങ്ങിയ
മഴത്തുള്ളിക്കെന്തോ ഒരിളം ചൂട്
സ്നേഹത്തിൽ കുതിർന്ന കണ്ണീർ തുള്ളിയോ
വേദനയിൽ പുളഞ്ഞ കണ്ണുനീരോ
എന്തെന്നറിയാത്ത തുള്ളികൾ
ഏകാന്തമായ ഒരു പാട് ഓർമ്മകൾ
ഹൃദയത്തിൽ നിന്ന് കുളിരായ്
പെയ്തിറങ്ങി
ഓർമ്മയുടെ മർമ്മരങ്ങൾ
വിജനതയുടെ ലോകത്ത് ഏകനായ്
ഞാൻ മാത്രം
എല്ലാം ഒരു ഇതളായ്
ആടിയുലയുന്നു
എന്തെന്നറിയില്ല
ഈ മഴത്തുള്ളിക്ക് എന്നോട് പ്രേമമില്ല
ഒരു കണ്ണുനീർ തുള്ളി ഗന്ധം മാത്രം