മുഹമ്മദ് മുസ്താഖ്തീം എം
വെയിലിന്റെ നിറവും കാർമേഘത്തിന്റെ കറുപ്പും “സമ്മിശ്ര രൂപം”
വിഗ്രത പൂളുന്നത് എൻ മാനസത്തെ കോറിടാനോ….?
അടിച്ചുടക്കുന്ന കാറ്റും കുളിരേകുന്ന തണുപ്പും ശക്തിയേകുന്നത്
എൻ ‘ഖൽബിന്റെ’ കറകളെ മാറ്റീടാനോ…..?
ഉയരുന്ന ജലവും പൊഴിയുന്ന മഴയും സൗന്ദര്യമേകുന്നത് എൻ കുഞ്ഞിളം കിനാവുകൾക്ക് ശക്തിയേകാനോ…..?
ഇരുൾമൂടിയ മാനവും നിറം പകരുന്ന മെഴുവും ശക്തിയേകുന്നത് സ്പർശനാന്യമായ എൻ കഴിവുകളെ കടഞ്ഞെടുക്കാനോ….?
മണ്ണിന്റെ മണവും മനം കുളിർപ്പിക്കുന്ന മൗനവും
പിന്താങ്ങുന്നത് എന്നിലെ എന്നെ ഏകീകരിക്കാനോ…?
കാറ്റേ..നീ എൻ രോമാഗ്ര ഭാഗത്തെ തഴുകുന്നത്
വായുവുമായി ചേർന്ന് പലതുമെന്നെ സ്വാംശീകരിപ്പിക്കാനോ…?
മഴയെ.. നീ എൻ മേൽ വർഷിക്കുന്നത് എന്നിലെ ദുസ്വഭാവതയെ ഒലിയിപ്പിക്കാനോ…?
തുള്ളിയായിറ്റുന്ന നിൻ സന്തതികൾ ശ്രമിക്കുന്നത്
ജീവിതത്തിന്റെ നൈതിഹ്യങ്ങളെ എന്നെ ബോധ്യപ്പെടുത്താനോ…?
ഏ… കല്പക വൃക്ഷമേ നിൻ ദീർഘഹസ്തങ്ങൾ കമിഴ്ത്തി കൊടുക്കുന്നത്
താഴ്മ എന്നെ പഠിപ്പിക്കാനോ…? ദൈവമേ.. നീ ഈ വർഷതയെ കൂട്ടിക്കുറക്കുന്നത് എന്നിലെ അത്യാഗ്രഹത്തെ ബോധ്യപ്പെടുത്താനോ…?
ജലമേ.. ആ മൺപുറ്റിനെ നീ അലിയിച്ച് കളഞ്ഞത്
എൻ രഹസ്യ പാപങ്ങളെ പരസ്യമാക്കുമെന്നെന്നെ അറിയിക്കാനോ…?
കാറ്റും മഴയും ഇഴുകിചേർന്ന് ആ അഴുക്കിനെ നീക്കിയത് കാമുകിയുടെ മേൽ ചൊരിഞ്ഞ ദുഷ്പ്രേരണകളെ നീയും നീക്കണമെന്ന് എന്നോട് ആജ്ഞാപിക്കാനോ…?
മുഴങ്ങുന്ന ഇടി ‘നാദം’ശ്രമിക്കുന്നത് പാപിയാമെന്ന് അസഭ്യം വിളിക്കാനോ…?
ദൈവമേ ഇത്തിരി നേരം നീ എന്നെ ഇവിടെ ഇരുത്തിയത് ഒത്തിരി സമ്മാനങ്ങൾ എന്നിലേക്ക് അർപ്പിക്കാനോ…?
ഇരിക്കൂ എങ്കില് ദൃഷ്ടാന്തമുണ്ട് പെയ്യുന്ന മഴയിലും ഒലിക്കുന്ന ജലത്തിലും അലിയുന്ന മൺതരികളിലും
ദൃഷ്ടാന്തമുണ്ട് എന്നിലും നിന്നിലും അതിലും ഇതിലുമെല്ലാത്തിലും