എ ജി സജീവ്
കൂരിരുളിൽ തെളിയുമൊരു പൗർണമി പോലെ,
തമസ്സ് നിറഞ്ഞീടുമെൻ മുൾവീഥികളിൽ
വെള്ളിവെളിച്ചമായ് വന്നൊരു തിങ്കൾ സുന്ദരീ…
അഗ്നിപോൽ ജ്വലിച്ചയെന്നുള്ളം കുളിരുവാൻ,
ഹിമകണമായ് പെയ്യുന്നു പ്രണയിനീ
മന്ദാരം പൂക്കുന്ന നിൻ മന്ദസ്മിതം…
പാരിൽ നിൻ സാമീപ്യമില്ലാത്തോരോ നിമിഷവും,
വാരിയിൽ നിന്നടർക്കവേ പിടയ്ക്കുമൊരു-
ശകുലം കണക്കേ തുടിയ്ക്കുമെൻ ഹൃദയവും..
ദിശയറിയാതുഴലുമൊരു നൗകപോൽ ജീവിതം
ഇനിയുമീയനുകനസഹ്യമായിടുമ്പോൾ,
പൊരുതി കരതൊട്ട് വിജയിച്ചുകേറുവാൻ
തുടിക്കൊന്നൊരോർമകൾ മാത്രം മതി
പ്രാണാലംബനമാം പ്രിയ മഞ്ജുളാംഗീ
മധുരമാം നിന്നോർമകൾ മാത്രം മതി….