ശ്യാമ കര്‍ക്കിടാംകുന്ന്
ഉരലും ഉലക്കയും
പണ്ടെക്കുംപണ്ടെ-
ഉളള ബന്ധമായിരുന്നു….
ഉലക്ക ഉരലിനിട്ടിടിക്കു-
മെങ്കിലും –
തട്ടലുംമുട്ടലുമില്ലാതെ
കാരൃം നടന്നിരുന്നു…
മിക്സി വിരുന്നുവന്ന-
താണെങ്കിലും-
തമ്മില്‍ തെറ്റിക്കാനും
മിടുക്കിയാണെന്നു-
മനസ്സിലായ്…
ക് ടോം പ്ടോം!!
പറഞ്-
ഉരലും ഉലക്കെം-
തമ്മില്‍ തല്ലുമ്പോള്‍
മികസി ഒറ്റ-
സ്വിച്ചില്‍ ചിരിയൊതുക്കി..
അപ്പോഴും-
മെയ്യ് വഴക്കമില്ലാത്ത-
പെണ്ണുങ്ങളെ നോക്കി-
മുക്കിലൊതുങ്ങനെ-
ഉലക്കക്കുംഉരലിനും
കഴിഞുളളു….!!