എം എ കോട്ടക്കൽ
മുന്നിൽ റാന്തലാടുന്നു
ഞാനിത്ര നേരവും ഒരു
പഴയ ക്ലോക്കിനൊപ്പമാണ്
എത്ര ബാറ്ററി മാറ്റിയിട്ടും
ജീവനെയും കൊണ്ട്
ബുദ്ധിമുട്ടുന്ന ഒന്ന്
പക്ഷേ മിന്നാമിനുങ്ങുകളിൽ
ജനിതക മാറ്റം
തേൻ മുറിപ്പെടുത്തുന്ന
കൊമ്പുകളില്ല എന്നാവർത്തിച്ചു
കൊണ്ടേയിരുന്നു
ബെല്ലുകൾ പലതവണ മുഴങ്ങുന്നു
കറന്റുകൾ ത്രീഫെയ്സ് കണ്ട് മടങ്ങുന്നു
തുളസിത്തറ സ്ഥിരം ചിരിക്കുന്നു
റാന്തല്‍ ഉപേക്ഷിച്ച്
ബൈക്ക് പോകുന്നു