രമ്യ മഠത്തിൽത്തൊടി
ശിരസ്സിൽ പുളയുന്നൊരഗ്നിനാളം
കണ്ഠം മുറുക്കുന്നു പ്രാണശ്വാസം
ഉരുകിയൊലിക്കുന്നു പ്രണയമോഹം.
വിറകൊണ്ടു കത്തുന്നു സ്ഥൂലദേഹം
ഒരുവേള പാതിയിലോരഗ്നിയായി
കരിന്തിരി പോലെ ഞാൻ ആളിയെങ്കിൽ
കൈനീട്ടിയെന്നെ അണച്ചിടാതെ
കെടാവിളക്കെന്നപ്പോൽ
കാത്തുകൊൾക!
ഇമവിടാതെന്നെ നീ പോറ്റിയെന്നാൽ
ഹവ്യഭുക് യാഗാഗ്നിയായിടും ഞാൻ!
ഇദം ആഗ്നേയ സ്വാഹാ!