യുദ്ധങ്ങൾ

യുദ്ധങ്ങൾ


ഷാഹുൽ ഹമീദ് എ

ഉമ്മൂമ പറഞ്ഞകഥകളിലുണ്ട്
യുദ്ധം തന്നവെടിയുണ്ടകൾ
പട്ടിണികൾ,ഒട്ടിയവയറുകൾ
മാറാലവസിച്ച തളികകൾ

ചിലന്തി പറഞ്ഞ രഹസ്യങ്ങൾ
പങ്കുവെക്കാനാവുന്നില്ല
നിശബ്ദമാകുന്നു
വെടിയുണ്ടകൾ പറന്നലോ

അമ്മമാർക്ക് പറയാനുണ്ട്
ഒളിച്ചോട്ടത്തിന്റെ കഥ
കാലനോടൊപ്പം
ഭർത്താവിനൊപ്പം സതിയിൽ
തൻ സന്താനമിഴിതുള്ളികളിൽ
മണ്ണിലോട്ട്

ഹൃദയങ്ങൾക്കുമുണ്ട് പറയാൻ
മെലിഞ്ഞൊട്ടിയ മാറിനെ തഴുകിയ
വെടിയുണ്ടകളുടെ ….
സ്വപ്നങ്ങളുടെ…
ഒരു പിടി പ്രതീക്ഷകളുടെ….
ചുടു ചോര,കണ്ണീർ
പുഴകൾ കവിഞ്ഞൊഴുകിയപ്പോഴും
ചേരികളിൽ കണ്ണീർ തളംകെട്ടി

അസ്ഥിയാണോ ജീവനുള്ള മാനവരോ
വിരിമാറു കാണിച്ച ജനത
പാറകൾ പൊട്ടുന്നു
ഇടിമിന്നലുകൾ പ്രകാശിക്കുന്നു
ഉറുമ്പുകൾ ചൊല്ലുന്നു
ഈ ജനത തിരിച്ചുവരും
പിൻഗാമികളിലൂടെ 
വെടിയുതിർത്തവരെ
നിങ്ങൾക്കപമാനം
പൂക്കളം വിതറിയ രക്തമേ
നിനക്ക് അഭിമാനം
നീ ഭൂമിയുടെ മാറിലമരുന്നു
പ്രപിതാക്കളുടെ ചരിതം ശ്രവിക്കാം
ചെഞ്ചായമണിഞ്ഞ ഭൂമിയുടെ
രോദനം കേൾക്കാം
നഗ്നരാവാം ഗാന്ധിയെ കണക്കെ
കാറ്റുകൾ മന്ത്രിക്കുന്നു
ശ്രവിക്കാം രോമാഞ്ചപുളകിതരാകാം 
പ്രപിതാക്കളാൽ….
സ്വാതന്ത്രത്താൽ……