അമീർ വെട്ടിച്ചിറ
ആനന്ദമായിരുന്നു
ആവേശമായിരുന്നു
ആശ്വാസമായിരുന്നു
ലഹരി
ലഹരിയിൽ വീണു പോയവൻ!
കൊന്നതോ
അല്ല
ആത്മഹത്യ
എന്തിന്
ശരീരം നഷ്ടപ്പെട്ടെത്ര..!
ഒരു മുറിവ്
മനസ്സിനെ ആണ്
ആദ്യം നോവിപ്പിച്ചത്
മുറിവിനെ
മറക്കാൻ വഴി തേടിയവൻ
മരണത്തിൽ വഴുതി വീണു..!
ആരോ പറഞ്ഞെത്ര
ശരീരം നശിക്കും
നശിക്കട്ടെ…!
ആർക്കും വേണ്ടാത്ത ഹൃദയം നശിക്കട്ടെ…
പക്ഷെ..!
അർബുദം
അവനെ
രുചിച്ചപ്പോഴാണ്
അവനാ സത്യം
മനസ്സിലായത്..!
ഹൃദയത്തിനെറ്റ
മുറിവിനെക്കാൾ
ശരീരത്തിനെറ്റ
മുറിവിന് തന്നെ
അസഹീനിയമായ
വേദന..!
അവയവങ്ങൾ ഓരോന്നായ്
മുറിച്ചു മാറ്റുമ്പോഴും
അവൻ വേദനയാൽ
പുളഞ്ഞു..
ഒടുക്കം
ഒരു കത്തി വയറിൽ കേറ്റി
അവനാ അവസാന
വേദനയും
കടിച്ചമർത്തി..!