വറ്റ്

വറ്റ്

മുഹമ്മദ് ജുനൈദ് വി കെ

മാസങ്ങളോളം അറിവില്ലാതെ
ജീവിക്കുന്ന
അവന്ന്,
പൊടുന്നനെ,
ഒരു ദിനം അവനറിയുന്നു :
അവൻ
ആരുടെയോ എന്തോ ഒന്നാണ്.
ജീവിച്ചു തീർന്നവൻ പാകമാവുന്നു.
പിന്നീട്,
വിയർത്തു കുളിച്ചവൻ
വെള്ളത്തിനായി
കരഞ്ഞു,
ഉടനെ,
ചുടുവെള്ളത്തിൽ
അവനെ
കുതിർത്ത് അവശനാക്കുന്നു,
അവസാനം,
ആർക്കോവേണ്ടി
എന്തിനോ വേണ്ടി
ഭൂമിയോട് പിണങ്ങി,
അടുത്ത ജന്മത്തിൽ,
കഷ്ടമായി
കക്കൂസിൽ മറവ് ചെയ്യപ്പെട്ടു.