അൻഫസ് കൊണ്ടോട്ടി
മൂന്നാമനെപ്പോഴും
വെറുക്കപ്പെട്ടവനായ
രണ്ടാമന്റെ
കഥകളിലാണ്
ജീവനറച്ചുനിന്നത്.
ഒന്നാമൻ
അകക്കാമ്പുള്ള
കേൾവിക്കാരനായും,
ജീവനുള്ള
കഥപറച്ചിലുകാരനായി
രണ്ടാമനും
അസ്വസ്ഥതയോടെ
മൂന്നാമനും
കഥയിലെ
വെറും പാത്രങ്ങളായി.
രണ്ടുപേർക്കും
അപരിചിതനായ
മൂന്നാമൻ
പ്രായംചെന്ന,
ലോകംകണ്ട
കവിയായിരുന്നു.
ഒന്നാമനിലേക്കുള്ള
സംസാരിയായ
മൂന്നാമന്റെ
വരികളോരൊന്നും
രണ്ടാമനേയും
പേറുന്ന
സാഹിത്യമായിരുന്നു.
ചാപിള്ളയായി
മൂന്നാമന്റെ
കവിതപിറവികൊണ്ടു,
മനോഹരം!കാവ്യം
മഹത്തരം!
കഥയും
മനോഹരം!മൂന്നാളും
ഭേഷെറിഞ്ഞു,
പൊടിവീണകണ്ണുമായി
മൂന്നാമൻ
തലകുനിച്ചു.