വിധവ

വിധവ

മിനി പി എസ് 

തിരുവാതിരച്ചരടിൽ കോർത്ത

നൂറ്റെട്ടു വെറ്റിലയഴിയും പോലെ

നെറ്റിയിലെ കുങ്കുമത്തെ

പടിയടച്ചു പിണ്ഡം വെച്ചു

കേൾപ്പോരും കേൾവിയുമില്ലാതെ

ഉയിരുണരാതെ ഉറക്ക മുറങ്ങാതെ

പതക്കുന്ന വെള്ളവും തലയിൽപ്പേറി

ത്തനിയേയുള്ള നടത്തം.

അപവാദത്തിന്റെ കടന്നൽക്കൂടിനൊരേറു

കൊടുത്ത് അപരിചിതത്വത്തിന്റെ

മുഷിഞ്ഞ കുപ്പ