രമ്യ മഠത്തിൽത്തൊടി
തൊട്ടും തലോടിയും കാറ്റിങ്ങനെ
മുറ്റത്തു വട്ടം തിരിഞ്ഞുനിൽപ്പൂ.
മഞ്ഞിൻപുതപ്പു വലിച്ചെറിഞ്ഞ്
മിഴിതുറന്നല്ലോ ശംഖുപുഷ്പം.
നരവന്ന തൂവലുചിക്കിനോക്കി
കരിയിലക്കിളികളും മരമിറങ്ങി.
ഹൃദയത്തിൽ വല്ലാത്തൊരാളനക്കം
ഓർമ്മഞരമ്പുകൾ പൂത്തുപോയീ
ഇതിലേറെ ഹൃദ്യമായ് നീ ചൊല്ലുമോ
പിന്നെയും വൃശ്ചികം വന്നുവെന്ന് ?