വക്കച്ചൻ എടക്കാട്
വേനൽമഴയെത്രയുൽകൃഷ്ടം.
സുഖകരം, സുഭഗം, നിസ്തുലം
ദാഹാർദ്രഭൂതലം കുളിരാൽപുളകിതം
ഉണരാൻ തരുലതകൾക്കഭിനിവേശം
ഒരു മൃദുസ്മിതം വൃണിതർക്കു വേനൽ മഴ
സാന്ത്വന വചസ്സും കുളിർ ചാറ്റൽ മഴ
അലയുവർക്കു ചെറു തണൽ സുഖമഴ
അഗതികൾക്കിണ ലഭിക്കിൽ നാക മഴ
വിധവകളിലാസക്തി പേമാരി മഴ
കന്യകകളിൽ പ്രണയം പൂമാരി മഴ
യുവഹൃദയം രതിമൂർഛയിൽ പ്രളയാഗ്നിമഴ
വിഷയാസക്ത കടാക്ഷങ്ങൾ ഘോരാഗ്നിമഴ.
എഴുപതുകളിലോർമ്മകൾതോരാമഴ.
വൃദ്ധതയിലഭിലാഷം പെയ്യാമഴ
നിനക്കുകിലീ ജീവിതം സൗഭാഗ്യ മഴ
സുഖദുഃഖത്തിന്നാലിപ്പഴമലിയും മഴ