സ്ത്രീ’ധനം’

സ്ത്രീ’ധനം’

മുഹമ്മദ് ഷെമിൽ

ഇന്നായിരുന്നു മംഗല്യം. പക്ഷെ.., ഇന്നത്തെ രാത്രി അത്ര സുന്ദരമല്ല. ഇന്നലെ അങ്ങാടിയിൽ വെച്ച് കള്ളനായ സുഹൃത്ത്‌ ഒരു ബെറ്റ് വെച്ചു.

“ആദ്യരാത്രി തന്നെ വീട്ടിൽ കയറി എല്ലാം കക്കുമെത്രെ…”

കല്യാണ ചെക്കൻ, പെണ്ണിന്റെ കഴുത്തിലും കയ്യിലുമുള്ളത് മുതൽ അരയിലെ മുക്ക് അരഞ്ഞാണം വരെ ഊരി പത്തായത്തിൽ ഭദ്രമായി സൂക്ഷിച്ചു. അതിന് കാവലിരുന്ന് അവൻ ആദ്യരാത്രി ആഘോഷിച്ചു. നേരം പുലർന്നപ്പോഴാണ് ആ വാർത്ത അറിഞ്ഞത്.

“പുതു പെണ്ണിനെ കാണ്മാനില്ല…”

കള്ളനറിയാമായിരുന്നു സ്ത്രീയാണ് ധനമെന്ന്.. പെണ്ണിനറിയാമായിരുന്നു അവനാണ് ആണെന്നും…