സ്മൃതി

സ്മൃതി

അംജദ് ഖാൻ കക്കോവ്

മനസ്സിന്റെ ഭരണിയിൽ
കണ്ണീരുപ്പിലിട്ടുവെച്ചയോർമ്മകളിൽ
കാന്താരിമുളകിന്റെയെരിവുണ്ട്
പൂപ്പലുകളുടെ ചവർപ്പുണ്ട്
മാങ്ങയുടെ പുളിയുണ്ട്

ഇന്നും കൊതിപ്പിക്കുന്ന
അച്ചാറുകളിൽ,
വിനാഗിരിയുടെ പ്രേമമുണ്ട്
കടുകിൻ വിപ്ലവമുണ്ട്
ഉലുവയുടെ കയ്പുണ്ട്
വെളുത്തുള്ളിയുടെ ദുർഗന്ധവും
നെല്ലിക്കയുടെ ഒളിച്ചുകളിയും
ഇഞ്ചിയുടെ ചൂരൽക്കഷായവുമുണ്ട്

ഈ കടൽത്തീരത്ത്
അസ്തമയത്തേക്കാൾ
സൂര്യോദയത്തിനെന്തു ഭംഗി !