ഷുഹൈബ് പി പി ചെരിപ്പൂർ
അലയുന്നുണ്ട് കൂട്ടിലും കൂട് തേടി
പറക്കുന്നു മാനത്തൊരു തുണ്ട് ഭൂമി തേടി
കറുത്തിരുണ്ട വനം, ആകാശദൃശ്യം പച്ചപ്പുതച്ചൊരു സ്വർഗ്ഗം..
നല്ല തണുത്ത കാറ്റു കൊണ്ട് ആടിയുലയുന്ന ആകാശദൃശ്യം,
പിടിമുറുക്കം കൊണ്ട് ശ്വാസം മുട്ടുന്നു..
ആകാശദൃശ്യം, തിരിഞ്ഞു നോക്കാതെ വനത്തിനിടയിലൂടെ ഒഴുകുന്ന അരുവികൾ ,
വറ്റി വരണ്ടുനങ്ങിയ അടയാളം മാത്രം ബാക്കി..
കാട്ടു തീ പടർന്നു പിടിച്ചിരിക്കുന്നു മുക്കിലും മൂലയിലും ആകാശദൃശ്യത്തിൽ ഒന്നും കാണാൻ കഴിയുന്നില്ല