About Us

2014 ഒക്ടോബറിൽ പ്രസിദ്ധീകരണം തുടങ്ങിയ പ്രസിദ്ധീകരണമാണ് യെസ് മലയാളം. അന്നത്തെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥലം എം.എൽ.എ ആയിരുന്ന സാജുപോൾ, പെരുമ്പാവൂർ നഗരസഭ ചെയർമാൻ കെ.എം.എ സലാം തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ആദ്യം ടാബ്ലോയിഡ് സൈസിൽ എല്ലാ ആഴ്ചകളിലും പെരുമ്പാവൂർ മേഖലയിൽ പ്രാദേശികമായി വിതരണം ചെയ്തിരുന്ന യെസ് മലയാളം 2015 ജൂൺ മാസം മുതൽ മാസികരൂപത്തിലേക്ക് മാറി. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ സാംസ്‌കാരിക ലോകം ശ്രദ്ധിക്കുന്ന പ്രസിദ്ധീകരണമായി മാറാൻ യെസ് മലയാളത്തിന് കഴിഞ്ഞു. അതിപ്രശസ്തരായ എഴുത്തുകാരും പുതുതലമുറയിലെ അതിപ്രതിഭാശാലികളായ എഴുത്തുകാരും ഈ അക്ഷരസംരംഭവുമായി സഹകരിക്കുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം യെസ് മലയാളവും വരുത്തുകയാണ്. മാസിക പൂർണമായും ഡിജിറ്റൽ ആക്കി മാറ്റി. നിങ്ങൾ അയക്കുന്ന രചനകൾ ഡിജിറ്റൽ ആയിട്ടാണ് പ്രസിദ്ധീകരിക്കുക.