അർഷദ് അലി പനങ്ങാങ്ങര
മുകമാം ധ്വനിയിൽ ലോകമങ്ങനെ നിന്നപ്പോൾ
ദുഃഖമുഖാവരണം നീക്കി ഞാനൊന്നുനോക്കി
മുകളിൽ ഞാൻ കണ്ടത്…
ചലിക്കുന്ന നദിയോ… ചലനമറ്റ വീഥിയോ
ഭൂതമോ മരിച്ചത്
ഭാവിയോ ജനിച്ചതുമില്ല
വർത്തമാനമോ എന്നെന്നും ഗർഭം ധരിച്ചത്…
എന്തൊ എന്നെയാർക്കും ചേർത്തുപിടിക്കാനില്ല..
ഒടുവിൽ ഞാൻ ചിന്തിച്ചുകൂട്ടി…