ഒരു പരാജയ നിമിഷം

ഒരു പരാജയ നിമിഷം

ജംഷാദ് ഒ ബി

മനോവേദനയുടെ മധുരനൊമ്പരം

ചിറകുമായ് എന്നിൽ അണഞ്ഞു

അതിൻറെ വേദനയ്ക്ക് വാളിനേക്കാൾ മൂർച്ചയാണ്

വിജയത്തിൻറെ പടിതെല്ലിൽ നിന്ന്

പരാജയത്തിന്റെ ചുവപ്പടയാളം

എൻറെ സ്വത്വത്തിൽ ആയി പതിഞ്ഞു

അതിനെ മുറിച്ചു നീക്കാൻ സാധ്യമല്ല

എന്നെന്നേക്കുമായി മയ്ക്കാനും സാധ്യമല്ല

ചില തീരുമാനങ്ങൾ നടപ്പാക്കും വരെയും

എങ്കിലും ഇന്ന് എനിക്ക് പ്രതീക്ഷയാണ്

ആ ചുവന്ന ചായം മായുമെന്ന്

മൂർച്ചയേറിയ വേദനയെ തണുപ്പിക്കുമെന്നും

ഒരായിരം പ്രതീക്ഷയുമായ്

ഞാൻ കാത്തിരിക്കുന്നു

ആ വിജയ ദിനത്തിനു വേണ്ടി