മുർഷിദ ഉമ്മർ
ഒറ്റയനായൊരു
ഒറ്റചെരുപ്പ്
ചളിയാമൃദയത്തിൽ
ആഴ്ന്നു പോയി
ആഴത്തിൽ നോക്കി
അരികിലും നോക്കി
ചുറ്റിലും നോക്കി
പരത്തി തിരഞ്ഞു
ലഭിച്ചില്ല ഒരു തുള്ളി
വെള്ളം പോലും..
പെട്ടന്നൊരിക്കെ
ഹൃദ്ധിലാമഴുകിനെ
തുടച്ചു കളയും നേരം
തൊട്ടടുത്തായി
നിൽക്കുന്നു
സ്വാർഗജലം..
നാവു ചലിച്ചു ചുണ്ടു ചലിച്ചു
കയ്കൾ ചലിച്ചു ദാഹം തളിർത്തു
എന്തിനാം പറയുന്നു
ഒറ്റയനായൊരു
ഒറ്റ ചെരുപ്പിന്റ
രക്തമുദിച്ചു ആ നിമിഷം..
ചാടി പിടിച്ചോടിയാ
ഒറ്റയാം ചെരുപ്പ്
ദാഹത്തിനവാസന
മുത്തിൽ ചാഞ്ഞിറങ്ങി
ആഴ്ന്നാഴ്ന്ന് പോയ
നിമിഷത്തിനുള്ളിൽ
തൊട്ടടുത്തയെത്തിയ
ജലധാര മിന്നി
മറഞ്ഞു പോയി
കൂടെ ചളിയാം
ഹൃദയത്തിൽ
അകപ്പെട്ട് പോയ
ഒറ്റയാം ചെരുപ്പ് ഒട്ടനവധി
ചെരുപ്പുകളുടെ
ചവറ്റുകൊട്ടയിലേക്കാഴ്ന്നു പോയി