ഭ്രാന്താർക്ക്?

ഭ്രാന്താർക്ക്?

ഫാത്തിമ റുശ്ദ

ജീവനു തുല്യം സ്നേഹിച്ചവളെ തിരഞ്ഞ്
മരുഭൂമിയിലൂടെ അലഞ്ഞു നടന്ന ഖൈസിനെ
മജ്നൂനാക്കിയവരെന്തേ,
ഒരാളെ ഗാഢമായി സ്നേഹിച്ചതിന്റെ പേരിൽ
സ്വന്തം മകളെ മുറിയിൽ പൂട്ടിയിട്ടവനെ
ഭ്രാന്തനാക്കാഞ്ഞത്!