അന്നപൂർണ

അന്നപൂർണ

മിനി പി എസ്

കാലവർഷത്തിൻ പനിക്കോളിലൊറ്റക്ക്

മൂടിപ്പുതച്ചു കിടക്കും വരാന്തയിൽ

ഇത്തിരിക്കഞ്ഞിയിലുപ്പിട്ടു –

നീട്ടുവാരുറ്റവരെക്കാത്തിരി –

ക്കുന്ന ജന്മമേ

ചക്കപ്പുഴുക്കു വിളമ്പുമില-

ച്ചീന്തിൽത്തൊട്ടു നക്കും

കണ്ണിമാങ്ങാക്കറികളിൽ 

ഈറൻ മണക്കു മടുക്കളചൂടിലും

വേവുന്നൊരമ്മ കുടിക്കുന്ന വെള്ളത്തിൽ

ചക്കക്കുരു ചുട്ടുതിന്നും വറുത്തരി

കട്ടനിലിട്ടു കുടിച്ചിരുന്നും