രണ്ട് ഗർഭപാത്രങ്ങൾ..

രണ്ട് ഗർഭപാത്രങ്ങൾ..

ഇയാസ് ചൂരൽമല

ഹൃദയമുള്ള ഞാൻ
ഇന്നു രണ്ട്
ഗർഭപാത്രങ്ങൾ കണ്ടു
ഒന്നിലെന്റെ ഹൃദയം നുറുങ്ങി
മറ്റൊന്നിലെന്റെ
ഹൃദയം ചിരിച്ചു

ഒന്ന്

കാമുകന്റെ കാറിലേറി
കൂട്ടുവിടാനൊരുങ്ങും ഭാര്യയോട്
കുഞ്ഞിൻ കരം പിടിച്ചു
നിസ്സഹായനായൊരു
ഭർത്താവിന്റെ ചോദ്യം
ഈ കുഞ്ഞിനെ വേണ്ടയോ..?
ലവലേശം കൂസലില്ലാതെ
ആ ഗർഭപാത്രം പറഞ്ഞു
കുഞ്ഞിനെ നിങ്ങളെടുത്തോ..

രണ്ട്

നിറഞ്ഞു നിൽക്കും
സദസ്സിനോടായ്
ബിരുദം വാങ്ങിയൊരു
സന്തോഷ സംസാരം
പങ്ക് വെക്കുന്നൊരുമ്മ
അകലെ നിന്നതാ
നൊന്തു പെറ്റ തൻ
കുഞ്ഞിൻ കരച്ചിലിൽ
അവസാനിപ്പിക്കും വരെ
കാത്തിരിക്കാനാ ഹൃദയം
പാകമായിരുന്നില്ല
കുഞ്ഞിനെ വാങ്ങി ഒക്കത്തിരുത്തി
സംസാരം തുടർന്നു
കണ്ടു നിന്നവരിലെല്ലാം
സ്നേഹം പടർന്നു..!