ജംഷാദ് ഒ ബി
ഒരിറ്റു ബീജതുള്ളിയിൽ നിന്ന്
ഉയർന്ന് വന്ന നിൻ ജീവിതം
ഉടലാകെ അത്ഭുതങ്ങൾ നിർത്തമാടുന്ന
ഒരു ശരീരവും
ലോകമെന്ന മഹാത്ഭുതത്തിലേക്ക് നിന്നെ അയച്ചതും
ദൈവം തന്നെ
നിനക്ക് സ്നേഹിക്കാൻ നല്ല ഹൃദയവും തന്നു
എങ്കിലും
പൊലിഞ്ഞു പോയ ജീവനുകൾക്ക് ആരാണ് കാരണക്കാർ
ദൈവമോ അതോ മനുഷ്യനോ
മാനത്തു നോക്കി പുഞ്ചിരിക്കുന്ന
ജലമാണത്രെ ദുരന്ത കാരണം
ആ നീര്തുള്ളികൾ എന്തു പിഴച്ചു
കാരണക്കാർ അവരാണോ ?
മനുഷ്യ ജീവനെ സംരക്ഷിക്കേണ്ട
ഒരു വൈദികയെ പച്ചക്ക്
കുത്തിയത് ആരാണ്
ദൈവമോ അതോ മനുഷ്യനോ
ഹൃദയമില്ലാത്ത മനുഷ്യരുണ്ടെന്ന്
ഇന്നെനിക്ക് തോന്നുന്നു.