മുഹമ്മദ് സുഹൈബ് കെ ഒ
തോറ്റ് പോയല്ലോ നീ
അടിപതറി വീണു,
ഇരുളിൻ്റെ ആഴങ്ങളിലേക്ക്
പരാജയ പട്ടികയിലേക്ക്
എന്നുമൊന്നാമനാവാനായിരുന്നു
നിനക്കിഷ്ടം
അപരരെ തോൽപ്പിക്കലായിരുന്നു
നിനക്കു കമ്പം
എന്നിട്ടുമെന്തേ,കാലം
നിന്നോട് പിണങ്ങിയോ
ജനഹൃദയങ്ങൾ നിന്നെ
പുച്ഛിച്ചു തള്ളിയോ
അതോ, ദൈവം നിന്നെ
കളിപ്പാവയാക്കിയതോ