കദീജ തസ്നി പി കെ
തുറന്നു വെച്ചൊരു പുസ്തകം കണ്ടു
തിരച്ചിലിനൊടുവിൽ തൂലിക പോലും
കളഞ്ഞു കിട്ടിയില്ല..
അക്ഷരങ്ങൾ ചേർന്നൊരു ഘോര
സംഘർഷം നടക്കുന്നു..
ഹൃദയം അധികഠിനമായി വേദനിക്കുന്നു..
അക്ഷരങ്ങൾ പിന്നീട് വാക്കുകളായും
ശ്രേണികളായും പരിണമിച്ചു
വേലിയേറ്റങ്ങളും കുത്തിയൊഴുക്കും
ഭയക്കുന്നതിനൊടുവിൽ,
ഞാനൊരു
തൂലിക കണ്ടു..
എന്റെ മഷിയാൽ ഞാൻ തീർക്കുന്ന
വരികൾ, എന്റെ കവിത..!!
എന്റെ പുസ്തകതാളിലെ ചുവന്ന
അക്ഷരങ്ങൾ..എന്റെ ചിന്ത
പാറി..പടർന്നു..