ജംഷാദ് വരവൂർ
ഒരു വസന്തം പോലെ ഹൃദയത്തിൽ
വിരിഞ്ഞ ചെറുപുഷ്പം
കാലത്തിന്റെ കാലൊച്ചകളാൽ
വാടിവാടി വിളരുന്നു
ഏതോ ഒരു ചെറുതേൻ വണ്ട്
പാറി പാറി പുണർന്നിട്ടും
ഇവിടെ ഒരിളം നനവല്ലാതെ
വെറെന്തു ബാക്കി
ജീവിതമെന്ന ജാലകത്തിലൂടെ
തുറിച്ചു നോക്കിയ എൻമിഴികൾ
നനവുളള കണ്ണീർത്തുളളികളെ
കാത്തുകാത്തു നിൽക്കുന്നു
കാലത്തിന്റെ കുതന്ത്രം
അവകളെ ഇന്ന് കാണുന്നില്ല