ജംഷാദ് ഒ ബി
ഒരുപാട് വഴികൾ സഞ്ചരിച്ചു
കാലത്തിന്റെ കുതിപ്പ് നിന്നില്ല
തുടിച്ചുകൊണ്ടിരുന്നു
ഒരല്പ നേര വിശ്രമത്തിനായി
മരച്ചില്ല തണലിലായ് തലോടിനിന്നു
ഒരുപാട് കഥകൾ അതിൽ ഒരുപാട് ജന്മങ്ങൾ
കണ്മുന്നിൽ നൃത്തം ചെയ്യുന്നു
മൂടിവെച്ച സങ്കടത്തിലും തുറന്നിട്ട സന്തോഷത്തിലും അന്ധതയിൽ എന്റെ കണ്ണുകൾ അടഞ്ഞു
ആരോ പറയുന്നു ഇത് ജീവിതമെല്ലന്ന്
പരന്ന ലോകത്തേക്കായ് നിനക്ക് ജീവിക്കാനുള്ള
ഒരു തരി നേരം മാത്രം