ബസ്‌സ്റ്റോപ്

ബസ്‌സ്റ്റോപ്

ജംഷാദ് ഒ ബി

മഞ്ഞുപെയ്യുന്ന പ്രഭാത പുലരിയിൽ
തഴുകിത്തലോടുന്ന ഇളം തെന്നലും
ആസ്വദിച്ചു ഞാൻ നടന്നത്
ഒരു ബസ്‌സ്റ്റോപ്പിന് മുന്നിൽ
ആരുമില്ല
ഒരു വിജന പ്രദേശം
അനക്കമുണ്ടന്നു തോന്നിക്കാൻ
ഒരു തരി പ്രാണിക്കുട്ടങ്ങൾ
ഓർമ്മകൾ എന്നെ തഴുകിയുണർത്തി
ജീവിതമെന്ന സത്യം അതിൽ
അതിജീവനത്തിന്റെ ഒരുപാട് കാലം
മനസ്സിന്റെ മായാ മലർതെന്നലിൽ
മിനുസമുള്ള ഒരുപാട് നേരം
ജീവിതത്തിന്റെ സായാഹ്നത്തിൽ
ഞാൻ കണ്ട ആ പ്രദേശം
അത് ജീവിതത്തിന്റെ
ശൂന്യതയത്രെ