ഇയാസ് ചൂരൽമല
ആൽമര തണലിൽ
ജാനകിയമ്മയുടെ
കൈ നോക്കിയുള്ള
ഇരുത്തം കണ്ടത് മുതൽ
ആൽമരത്തിനും
ഒരു കൈ നോക്കിയാലോ
എന്നൊരു പൂതി
മനുഷ്യ കൈകളിൽ
തലങ്ങും വിലങ്ങും
വരച്ചു വച്ച വരകൾ
തന്റെ ഇതളിലുമുണ്ടെന്നു
പലയാവർത്തി അവളും
അഭിമാനം കൊണ്ടിട്ടുണ്ട്
കൈ നിവർത്തി
ഭാവി തിരയുന്നവർക്ക്
അവിടെയുമിവിടെയും
മുട്ടാതെ പറഞ്ഞു
ജാനകിയമ്മയുടെ
പണസഞ്ചി നിറയുമ്പോൾ
ഇടക്കിടെ അവൾ
ഊറി ചിരിക്കാറുണ്ട്
എന്നാലും ഒരു പൂതി
കോരിച്ചൊരിയും മഴയിൽ
കടപുയകുമോ
വികസനം പറഞ്ഞു
അടിവെര് മാന്തുമോ
എന്നെല്ലാമറിയാൻ
ആശങ്ക തീർക്കാൻ
തന്നെ കാക്കാനല്ല
തന്നിൽ വിശ്വാസം പറഞ്ഞു
കൂടൊരുക്കി മുട്ടയിട്ടു
സ്വപ്നം നെയ്യും
ഒത്തിരി ജീവിതങ്ങൾക്കൊരു
മുന്നറീപ്പ് നൽകാനാ
ശ്വാസം മുട്ടുന്ന നേരത്ത്
വിശ്വാസമർപ്പിച്ചവരുടെ
നിലവിളി കേൾക്കാൻ
ചോരപൈതലിന്റെ
രക്തം മണക്കാൻ
മുതുമുത്തശ്ശിയാം ആലിന്
മനക്കരുത്ത് ഇല്ലത്രെ..!