പ്രയാണം

പ്രയാണം

മഅ്റൂഫ് അബ്ദുള്ള പുത്തനങ്ങാടി

എനിക്കറിയില്ല
ഞാനാരാണെന്ന്
എനിക്കറിയില്ല
ഈ ജീവിതത്തിന്റെ
അർത്ഥമെന്തെന്ന്

പലരും വരുന്നു
വന്ന പലരും
പിന്നെങ്ങോ
മാഞ്ഞു പോകുന്നു

ചിരിച്ചോണ്ടടുക്കുന്ന
നിമിഷങ്ങൾ
എത്ര പെട്ടെന്നാണ്
ദുഃഖത്തിലേക്ക്
വഴിമാറുന്നത്

പ്രിയപ്പെട്ടവർ
മൈലാഞ്ചിക്കാട്ടിലേക്ക്
യാത്രയാകുന്നു
പുഞ്ചിരി സമ്മാനിച്ച
മുഖങ്ങൾ വിദൂരതയിലേക്ക്
ഓടിമറയുന്നു

ഇടയിലെവിടെയോ
പെയ്യാറുള്ള ചാറ്റൽ മഴയിലും
മധുരമുള്ള വരികളിലും മാത്രം
ഞാനെന്റെ സന്തോഷത്തെ
തിരയുന്നു.