യേശുദാസിനെ കേൾക്കുമ്പോൾ

യേശുദാസിനെ കേൾക്കുമ്പോൾ

സുമി സുഹൈൽ

യേശുദാസിനെ
കേൾക്കുമ്പോൾ ആ
ആത്മനിർവൃതിയിൽ
ഞാൻ മനോരതിയിലാഴുന്നു,

ആത്മീയോന്മത്തതയിൽ
തപസ്വിനിയാകുന്നു,

ഭൗതീകസ്വർഗീയതയിൽ
വീണ്ടും ഞാൻ ഋതിയാകുന്നു,,

രോഗവൈരിയിൽ
മോക്ഷംനേടുന്നു!

ആ സ്വരമെന്നിൽ
മാതൃത്വത്തിന്റെ പാൽ
നുകർന്നുണരും
മസ്തിഷ്ക ഭ്രമണത്തിന്നോജ്ജസ്സുമാകുന്നു,,

ഞാൻ അന്യവും, വന്യവുമാകുമ്പോൾ
ആ ശബ്ദമധുരിമയിൽ
കാമനബന്ധിതയാകുന്നു,

എന്നിലെ ഗർവ്വുകളുടെ
ലോകമില്ലാതെയാകുന്നു,

രക്തചംക്രമണത്താൽ
ഞാൻ ഉത്തേജിനിയാകുന്നു,

ശാഠ്യങ്ങളുടെ ഭൂതം
കെട്ടുകളിലൊടുങ്ങുന്നു,

മദ്യംനുകർന്നു
മദാലസയാകുന്നു,

റീലാക്സോ കഴിച്ചു
മനോന്മാദിയകുന്നു,

ജഢകുടിലമനസ്സിൽ
ദീപം തെളിയുന്നു,

ചുവടുകൾ
പിഴക്കാതെ ഭൈരവീനൃത്തമാടുന്നു,

എന്നിട്ടുമാരോ
ചില മാമലർ
ഗന്ധർവപൂ ചൂടാൻമറക്കുന്നു,

മെഹതിയെ,
മീർസയെ,
പങ്കജ് ഉദാസിനെ
ഗമയോടുപന്യസിക്കുന്നു,

“ഓ, ഗന്ധർവഗായകാ,
ആ സ്വരസങ്കേതത്തിൽ
ഞാനൊരു രസമുകുളമാകട്ടെ,

അതുമല്ലെങ്കിൽ ഒരു
നേർത്തസംഗതിയെങ്കിലും!!