ഓൺലൈൻ സൗഹൃദമാണ്..!!

ഓൺലൈൻ സൗഹൃദമാണ്..!!

അജേഷ് യാക്കോബ്

കഴിയുന്നില്ല നിൻ വരികൾക്ക്
മറുവരിയെഴുതുവാൻ
കനലെരിയും മനസ്സിന്റെ
കദനം ആരു കേൾക്കാൻ

നിൻ സൗഹൃദത്തലോടലാൽ എൻ കദനം കുറയ്ക്കാൻ
ആവുമെങ്കിൽ ഞാൻ
ഭാഗ്യവാൻ സൗഹൃദമേ…

ഏകനാണ് ഇന്ന് ഞാൻ
കൂട്ടില്ല ആരുമിന്ന്
ചിന്തകൾ നിർത്താതെ
ഭാരത്തെ പ്രസവിച്ച് കൂട്ടുന്നു

നീ അകലെയെങ്കിലും
ചാരെയെന്നപ്പോൽ ആശ്വാസമാണീ സൗഹൃദം ഇന്നെനിക്ക്…

ഓഫ്‌ലൈൻ ആയ എൻ
ജീവിതത്തിൽ ഇന്ന് നീ
മാത്രമാണ് ഓൺലൈൻ
എന്നതും സത്യം

സ്വാർത്ഥമോഹ ലാഭ-ചിന്തയേതുമില്ലാത്ത
നിൻ സൗഹൃദമാണ്
ഇന്നെൻ മുതൽ കൂട്ട്

എങ്കിലും ഒരു സംശയം
ഇന്നും ബാക്കി…
എങ്ങനെ നമ്മുടെ സൗഹൃദം ഇത്രയും മനോഹരമായ്

നീ അകലെയെങ്കിലും ചാരെയെന്നപ്പോൾ
അതേ നമ്മൾ തമ്മിൽ
ഓൺലൈൻ സൗഹൃദമാണ്..!!