മൊബൈൽ

മൊബൈൽ

അഷ് ജാ കെ ടി

മർത്യന്റെ ഉന്നതി
മാനവൻ സന്നിധി
ആപാലവൃദ്ധം ജ-
നത്തിനും സന്തതി

‘മൊബൈലെ’ന്ന നാമമാ-
ലുലകത്തിൽ വാഴുന്നു
ആത്മാവാതെന്നോണ-
മെല്ലാരും വാഴ്ത്തുന്നു

നന്മയും തിന്മയു-
മൊത്തണിഞ്ഞുള്ളൊരാ
വസ്തുവെ സൂക്ഷിക്ക്യു-
വെൻ പ്രിയസോദരാ

കോമളയോമന
ധാരണീയതിൽ പിന്നെ
മനുജന്റെ സഞ്ചാര-
മെന്നുമതിൽ തന്നെ

ജ്ഞാനത്തിൻ മുത്തുകൾ സുലഭമാണതിലെത്രെ
അജ്ഞതയ്ക്കോ വിട എന്നെന്നുമുണ്ടത്രെ

സ്വർഗ്ഗവും നരകവു-
മെല്ലാമതിൽനിന്ന്
സർഗ്ഗ സന്ദേശ സാ-
ഫല്യമതോ നന്ന്