മാതൃത്വം

മാതൃത്വം

ഇയാസ് ചൂരൽമല

സൗന്ദര്യമേറും
മേനിയിൽ
അടയാളം
പറ്റുമെന്നൊരാ
ആശങ്കയിൽ
വാടക തിരഞ്ഞവൾ
അമ്മ..!

അന്യമെന്നറിഞ്ഞിട്ടും
അന്യന്റെ ബീജത്തെ
ഭാരം ചുമന്നു
പതിവുകൾ തെറ്റിച്ചു
ജന്മം നൽകിയിട്ടും
ഒരു നോക്ക് പോലും
കണ്ണെടുക്കാൻ
കഴിയാത്തവളും
അമ്മ..!