സമ്മാനം

സമ്മാനം

ജഫ്ന കെ

ഇലാഹിൻ പാതയിൽ
നടന്നെന്നെ ചങ്കിലെ
ചങ്കിടിപ്പായ
ചങ്കെനിക്കായ്‌
സമ്മാനിച്ച് പുതിയ വീഥികൾ

പിന്തിരിഞ്ഞോടാൻ തുടങ്ങി
യെന്നെ വലിച്ചിയച്ചുവാ ലഹരികൾ
പുകകൾക്കും പൊടികൾക്കും
വെള്ളത്തിനും ഇടയിൽ ഇല്ലാതെ
യായി എൻ പച്ചയായ ശരീരം

കൂടെ കൂടി എന്നിലായിരം
നശിച്ച ചിന്തകൾ…
അസഭ്യംപറയാനായി ചലി-
ച്ചെൻ മൗനമായ ആധരങ്ങൾ..
വെളുത്ത ഹൃദയങ്ങളിൽ
കറുപ്പേറി സഞ്ചരിച്ചെൻ മിഴികൾ
പല പെൺ രൂപങ്ങളിലൂടെയും

കൂത്താടിയാടി നടന്നു നീങ്ങുന്ന
എൻ ജീവിതം നശിച്ചതറിയാതെ…