എം എ കോട്ടക്കൽ
സോഫയിൽ രണ്ടു ടോർച്ചുകൾ
പെട്ടെന്ന് കണ്ടുമുട്ടി
എങ്ങനെയോ മുറി അവരുടേതായി
നിശ്ശബ്ദസംസാരവും തുടങ്ങി
ജനൽ വളരെ തുറന്നിട്ടിട്ടുണ്ട്
വെളിച്ചത്തിന്റെ ഓരോ ശബ്ദത്തിലും
കാറ്റ് കടന്നാക്രമിച്ചു
സ്കൂട്ടറുകൾ അത് വിവർത്തനം ചെയ്തു
മഞ്ഞ ഇൻസുലേഷൻടാപ്പ്
സമയത്തെ നിലത്ത് ഒട്ടിച്ച് വെച്ചു
പൂട്ടിന്റെ ആഴങ്ങളിലേക്ക്
താക്കോൽ കീച്ചെയിനും കൊണ്ട്
എപ്പൊഴോ ചുറ്റാനിറങ്ങി
പൂട്ടിൽ ജനലുകൾ
വീട് മേഞ്ഞുകൊണ്ടേയിരുന്നു