നീയും ഞാനും

നീയും ഞാനും

സാബിറ ആലപ്പുഴ

ഞാനറിയാതെയെപ്പോഴോ എന്നകതാരിൽ കൂടുകൂട്ടി
നിന്റെയാ സൗഹൃദം…
എന്നിലേക്കും നിന്നിലേക്കുമാവോളം കിട്ടാത്തൊരു സ്നേഹം കൊണ്ടു നാമോരു
സ്വർഗ്ഗം സൃഷ്ടിപ്പൂ…
അറിയാതെയടർന്നതും പറയാതെ മൊഴിഞ്ഞതും ഒരു പിടി നോവുണർത്തും ഓർമ്മകളായ് നിൽപ്പൂ…
വിധിയുടെ വിളയാട്ടങ്ങളിൽ പരസ്പരം താങ്ങായി തണലായി ആശ്വാസം പകർന്നങ്ങനെ നാളുകളേറെ കടന്നു…
എപ്പോഴോ സ്വയം മറന്നു ചിരിച്ചാ ദിനങ്ങളുമേറേ…
അവസാനം മാറിമറിഞ്ഞൊരാ വിധി നമുക്കുമേലെതിരിഞ്ഞപ്പോൾ
നീയും ഞാനും പൊട്ടികരഞ്ഞാ ദിനത്തെ വരവേറ്റപ്പോൾ….
പ്രതീക്ഷയുടെ തിരി തെളിയിച്ചു അറ്റമില്ല അനശ്വരമാം ലോകത്ത് നമോന്നിക്കും….
അന്നു ഞാൻ നിനക്കായികരുതിവെച്ചൊരാ
സ്നേഹം പകർന്നീടും..